ജനി


മഹാ മേരുവിനുമപ്പുറത്ത്..
നിശബ്ദത പാട്ടുമൂളുന്ന
വിശാലതയിൽ…….,
ഇടയ്ക്കിടക്കു മിന്നുന്നൊരു
അരൂപി നക്ഷത്രം പോലെ..
അപ്പൂപ്പൻ താടിയോളം പോലും ഭാരമില്ലാതെ
ഒഴുകി നടന്നിട്ടില്ലെ..?!
പൗർണ്ണമിനാളുകളിൽ..,
അപ്സരസ്സുകൾ നീന്തിത്തുടിയ്ക്കുന്ന
മാനസസരോവരപ്പരപ്പിൽ,
അരയന്നത്തൂവൽ പോലെ ആലോലമാടിയിട്ടില്ലെ..?!
മേഘങ്ങളിലായത്തിലൂഞ്ഞാലാടി..
ഇളംകാറ്റുകൾപോലെവന്നു
വീണ്ടുമീപച്ചയെ തൊട്ടുപോയിട്ടില്ലെ..?!
നിലാവിൽ നിറമില്ലാതെ നിൽക്കുന്ന
പൂവിന്റെ കവിളിൽ.
നീഹാരമായിവന്നുമ്മവെച്ചിട്ടില്ലെ ..?!
ഗംഗോത്രിക്കുമപ്പുറത്തേതോ.
പേരറിയാത്ത ഗുഹാന്തരങളിൽ..,
വെൺശംഖിനുള്ളിലെ തീർത്ഥവിശുദ് ധിയോടെ
തപമരുളിയിട്ടില്ലെ..?!
പിന്നെയുമെത്രയെത്ര സൗരയൂഥങളിൽ.,
പാലാഴീതീരങ്ങളിൽ…….,
കാലവും ഋതുക്കളുമില്ലാത്ത
കാമ്യവനങളിൽ.,
ഏദൻതോട്ടങളിൽ……,
കാമധേനുക്കൾ മേയുന്ന പുൽമേടുകളിൽ.,
മൗനവീണമീട്ടിപ്പാടി  നടന്നിട്ടില്ലെ.നമ്മൾ..?!
നിങ്ങളും ഞങ്ങളുമെല്ലാം ഞാൻ തന്നെയാവുന്ന
നിര്‍വൃതിയറിഞ്ഞിട്ടില്ലെ?
ഓർമ്മയില്ലെ.ഒന്നും..?!
പിന്നെയുമിങ്ങനെ……….
തമോഗർത്തങളാൽ വലിച്ചുവിഴുങ്ങപ്പെട്ട്
അമ്മയുടെ ഗർഭപാത്രത്തിലേയ്ക്ക്
നമ്മൾ വീണ്ടും വീണ്ടും മരിച്ചുവീണതല്ലെ..!!
ഇനിയീ നിഴൽക്കൂത്തുനിർത്താൻ.,
ഇനിയുമീ ചങ്ങലകളഴിയാൻ..,
ഇനിയുമൊരു  പിറവിയെപ്പുൽകാൻ..,
ഇല്ലധികമിനിയും………
കാത്തിരിയ്ക്കാം..……! J

No comments:

Post a Comment